സീത
അവൾ ഞാനാണ് ചിലപ്പോൾ നീയും... ഉഴവുച്ചാലിലെറിയപ്പെട്ട പിഞ്ചുകുഞ്ഞിന്റെ തേങ്ങൽ... പുഷ്പക വിമാനത്തിലകപ്പെട്ട രണ്ടു വാക്കിന്റെ പര്യായം... സംശയത്താൽ തഴയപ്പെട്ട മിഥ്യഗോപുരത്തിലെ ഭാര്യ... അവൾ ഞാനാണ് ചിലപ്പോൾ നീയും... വേരുകൾ പിഴുതെറിയപ്പെട്ട ചിറകുകളരിയപ്പെട്ട അശോകമരച്ചുവട്ടിലെ പെണ്ണ്... ഒടുവിൽ ഭൂമി പിളർന്ന് ഒറ്റക്കവസാനിക്കേണ്ടിവന്നവൾ..... സീത ♥️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
