അവൾ
വേർതിരിവുകൾ ബന്ധങ്ങളുലയ്ക്കുമ്പോൾ, വേർപെട്ടുപോവാൻ നിർബന്ധിതയാവുന്നു. ജീവിത കടമ്പകൾ പർവ്വതഹാരികളെ പോൽ തടസ്സം സൃഷ്ടിച്ചപ്പോൾ; തനിച്ചായവളുടെ വേദനയറിയുമോ? കൂട്ടുവെട്ടിയവർക്ക് . കാണികളുണ്ടോ അറിയുന്നു. ബന്ധങ്ങൾ പലതും വേർപെട്ട ചങ്ങലകളാണെന്ന്, വിരഹത്തെ വിലക്കുറച്ചു കാണാതിരിക്കൂ, ഈ വിരഹം വിഹരിക്കുന്നത് ആത്മാവിലാണ് ഉൾനാമ്പുകൾ കാർന്നു തിന്നുന്ന നോവായ് പഴികൾ മാറിയപ്പോഴും, ചേർത്ത് നിർത്താനാളില്ലാതെ കൂരിരുട്ടിൽ ഒറ്റപ്പെട്ട പൈതലെന്നപ്പോൽ വാവിട്ടു വിലപിക്കയാണവൾ .
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
