എന്റെ നല്ല ചങ്ങാതിക്ക്
നാടും വീടും വിട്ടു പുതുസ്വപ്നങ്ങൾ തേടി വന്നൊരു ചെറു പയ്യന് ഒരു ചെറു ഗ്രാമത്തിലെ സ്വസ്ഥത ശീലമായൊരുവനു എങ്ങനെയി പട്ടണജീവിതം സാധ്യമാകും അങ്ങനെയൊന്ന് ചിന്തിച്ചിരിക്കവെ ദൈവത്തിൻ വരദാനമായി വന്നവനാണെന്റെ കൂട്ടുകാരൻ പട്ടണം എന്താണെന്നും എന്താണെന്നും എനിക്കു കാണിച്ചു തന്നവൻ എന്റെ പ്രിയ സുഹൃത്ത്. എന്നോ നാട്ടിൽ പോയപ്പോൾ ആരോ ചോദിച്ചു ഡൽഹി എങ്ങനെയുണ്ടെന്നു പഠനവും ജീവിതവും അവിടെ നിൽക്കട്ടെ ഡൽഹിയെന്നാൽ എനിക്ക് ചില നല്ല സൗഹൃദങ്ങൾ മാത്രമാണ്. ഓർമകളാണ് കുറച്ചു കാലങ്ങൾക്ക് ശേഷം എനിക്ക് വരാൻ പോകുന്ന വേദനകളാണ്. നന്ദി കൂട്ടുകാരാ, എന്നെ ഞാനാക്കി തീർത്തതിന് എന്നോട് വന്നൊന്നു മിണ്ടിയതിനു തളർന്നുപോകും നേരങ്ങളിൽ കൂടെ പിടിച്ചു നിർത്തിയതിനു അസ്ലമേ, ഈ കവിത നിനക്കായി ഞാനെഴുതുന്നു നമ്മുടെ സൗഹ്രദത്തിന്റെ എന്നുമെന്നുമുള്ള ഓർമ്മക്കായി.
Poetry Books 50% Off
Bestselling collections from top poets
