കണ്ണാ... കാർമുകിൽ വർണ്ണാ
--------------------------------- ചെന്താമര വിരിയും പോലൊരു പുഞ്ചിരിയും ഉണ്ടെല്ലോ... കണ്ണാ നിൻ പൂങ്കവിളിൽ വിരിയുന്നൂ അനുരാഗം.... കണ്ണാ എൻ കാർമുകിൽ വർണ്ണാ കായാമ്പൂ മണിവർണ്ണാ.. കാണുന്നൂ നിന്നെ ഞാനെൻ സ്വർഗ്ഗത്തിൻ പൊൻ തേരിൽ...... (ചെന്താമര) ആരാലും മോഹിക്കും നിൻ ഗന്ധർവ്വ സംഗീതം.... ഗോപികമാർ മത്സരിക്കും നിൻ സ്നേഹ സാമീപ്യം..... നീ പാടും വേണുഗാനം കേൾക്കാനായ് നിൽക്കുന്നൂ... നീ മൊഴിയും അനുരാഗത്തേൻ നുകരാനായ് നിൽക്കുന്നൂ.... ഹൃദയത്തിൽ നിന്നെത്തുന്നോരോ വിളിയും നീ കേൾക്കുന്നൂ... കണ്ണാ എന്നോരോ വിളിയും കനകം പോൽ നിറയുന്നൂ.... ഭക്തർ തൻ കണ്ണുനീരോ അമൃതായ് നീ മാറ്റുന്നൂ.... തിരി നീട്ടും ഭക്തർ മുന്നിൽ പ്രഭയായ് നീ തെളിയുന്നൂ.... സാബു വയനാട് ✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
