പറഞ്ഞു തീരാത്തത്
പാതിയടഞ്ഞു കിടക്കുന്ന വാതിൽ തുറന്ന് അയാൾ അകത്തു കടന്നു ഉറക്കത്തിലാണോ അയാളുടെ ശബ്ദം കേട്ട് മയക്കത്തിലായിരുന്ന രഘു കണ്ണുകൾ തുറന്നു ഇരിക്കു അയാൾ കസേര നീക്കിയിട്ട് ഇരുന്നു അപ്പോഴേക്കും അല്പം മാറി കട്ടിലിൽ കിടക്കുന്ന അമ്മ രേണുകയും കണ്ണു തുറന്നു എണീറ്റു അയാളെ കണ്ടതും രേണുകയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല മുഖം കനത്തിരിക്കുന്നു ഡോക്ടർ എന്തു പറഞ്ഞു ടെസ്റ്റുകൾ ചെയ്തിട്ടുണ്ട് അതിൻ്റെ റിസൽട്ട് വന്നതിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കണം എന്നാ ഡോക്ടർ പറഞ്ഞത് രഘു പറഞ്ഞു പെട്ടെന്ന് മേശ പുറത്തിരുന്ന ഫോൺ ശബ്ദിച്ചു രേണുക ഫോൺ എടുത്തു ഞാനാ അമ്മേ പാർവ്വതി ഞാനും ഹരി ചേട്ടനും ഇവിടന്ന് ഇറങ്ങി റോഡ് പണി നടക്കല്ലെ വളഞ്ഞ് വരേണ്ടി വരും മറുപടിയൊന്നും പറയാനാകാതെ പാർവതി പറഞ്ഞതിന് മൂളലിൽ മാത്രം രേണുക ഒതുക്കി ഫോണിലെ ശബ്ദം കൂടുതലായതിനാൽ പാർവ്വതി പറഞ്ഞത് മുഴുവൻ അയാളും കേട്ടു
Poetry Books 50% Off
Bestselling collections from top poets
