പിൻവിളി
ഒറ്റക്ക് നടന്നു... കുറെ ദൂരം ഓടി... ഒടുവിൽ വഴി അവസാനിച്ചു. ഭയം മൂടൽ മഞ്ഞുപോലെ എന്നെ പൊതിയുന്നു... പകച്ചു പോയി ഞാൻ.... ബോധം മറയുന്നു... ചുറ്റിലും അവ്യക്തമായ നിഴലുകൾ മാത്രം... ഇരുൾ നിറഞ്ഞ വഴിയിലൂടെ, ഒരജ്ഞാത ശക്തി എന്നെ കൂട്ടിക്കൊണ്ടു പോകുന്നു.... അനുസരണയുള്ള ഒരു കൊച്ചുകുട്ടി അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി നടക്കുമ്പോലെ ഞാൻ അനുയാത്ര ചെയ്യുന്നു.... അരുതെന്നൊരു പിൻവിളി ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു.... അധികം വിദൂരത്തല്ലാതെ.....!!! _കീർത്തി ലിനീഷ് _
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
