മൃത്യുകവാടം
നിശബ്ദമാമീ രാവിൻ നടുവിൽ, നിഴലുകളാലൊരുക്കിയ പാതയിലായി ഏറെയലഞ്ഞു അതിരുകളില്ലാത്ത ഓർമകൾ. കൂർത്ത മുളായി തറച്ച വേദനയോടെ, രക്തം പുരണ്ട കാലുകളുമായി ഏറെ കാതം താണ്ടി. ഒന്നാകെ കടപുഴകി മുന്നിൽ പതിച്ച സ്നേഹവൃക്ഷമെൻ — ജലവും വായുവുമായിരുന്നു. ഇന്നാ വിറകുകൊള്ളികളാൽ ചിതയൊരുക്കാം. ഭീതി തീരെയില്ല, വിടപറയാനാരുമേ,അവശേഷിപ്പില്ല... ഏക അപേക്ഷ മാത്രം: പുനർജന്മത്തിനായൊരിക്കൽ കൂടി ആകാശവാതിൽ തുറക്കരുതേ അന്ത്യയാത്രാ പാഥയൊഴിഞ്ഞിതാ, മൃത്യുവിൻ ചുവന്ന കൈ വാരിപ്പുണരുമ്പോൾ തുറക്കപ്പെട്ടു ആ ആകാശവാതിൽ. എൻ അപേക്ഷയുടെ തിരസ്കരണമോ, പുത്തൻ യാത്രയുടെ തുടക്കമോ? ഗോകുൽ
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
