കൃഷ്ണഗോവിന്ദം 🙏
കണ്ണാ... അമ്പാടിക്കണ്ണാ... ഒരു നറു തുളസിയായ് നിൻ തിരു പാദത്തിൽ ചേരുവാനാണെന്റെ മോഹം... കൃഷ്ണാ നിന്നിൽ അലിയുവാനാണെന്റെ മോഹം... തൃക്കൈവെണ്ണയും കദളി നിവേദ്യവും മനസ്സാൽ അർപ്പിച്ചു ഞാൻ, കണ്ണാ.. നിനക്കായ് നേദിച്ചു ഞാൻ.. കണ്ണാ... അമ്പാടിക്കണ്ണാ... ആലിലക്കണ്ണാ ഗുരുവായൂർ വാഴുമെൻ കൃഷ്ണാ... ഒരു മയിൽപ്പീലിയായ് നിൻ തിരു മൗലിയിൽ, നിറഞ്ഞിടാനാണെന്റെ മോഹം... നിൻ തിരു വനമാലയാകുവാൻ മോഹം... കണ്ണാ... അമ്പാടിക്കണ്ണാ... ആലിലക്കണ്ണാ ഗുരുവായൂർ വാഴുമെൻ കൃഷ്ണാ... നിൻ തിരു ദർശന സൗഭാഗ്യം നിത്യമേ നൽകിടേണേ എന്റെ കണ്ണാ... ഗുരുവായൂരമ്പാടിക്കണ്ണാ... ഇനി വരും ജന്മവും ഒരു നൂറു ജൻമ്മങ്ങളും നിൻ പൂജ ചെയ്യുവാൻ മോഹം... നിൻ സേവ ചെയ്യുവാൻ മോഹം.. കണ്ണാ.... നിന്നിലായ് ചേരുവാൻ മോഹം... കണ്ണാ... അമ്പാടിക്കണ്ണാ... ആലിലക്കണ്ണാ ഗുരുവായൂർ വാഴുമെൻ കൃഷ്ണാ... 🙏
Poetry Books 50% Off
Bestselling collections from top poets
