എന്തിതേ 💞 കണ്ണാ🙏
കണ്ണാ നിൻ മാലയിൽ കൃഷ്ണ തുളസിയായ് മാറുവാൻ എൻ മനം കേഴുന്നതെന്നുമേ നിൻ തിരുമുന്നിൽ കൊളുത്തിയ നാളത്തിൽ അണയാത്ത ദീപാമായ് മാറണേ കണ്ണാ.... (കണ്ണാ നിൻ മാലയിൽ) അമൃതം പൊഴിക്കും നിൻ ഓടകുഴലിലെ തീരാത്ത നാദമായ് മാറ്റണേ കണ്ണനേ.... (2) അർച്ചന ചെയ്തു നിൻ തിരുമുന്നിലർപ്പിക്കും കൽക്കണ്ടമാവണേ ഗുരുവായൂരപ്പനേ...... (കൽക്കണ്ടമാവണേ) (കണ്ണാ നിൻ മാലയിൽ) തിരുവഭരണം ചാർത്തിയൊരുക്കും നിൻ തിരുരൂപം കാണുവാൻ അകണേ കണ്ണാ.....(2) എന്തിതേ കണ്ണാ ഞാനിനി ചെയ്യേണ്ടു നിന്നിലെ മൗനത്തെ സംഗീതമാക്കുവാൻ..(നിന്നിലെ) (കണ്ണാ നിൻ മാലയിൽ) കാർമുകിൽ വർണ്ണാ കാണിക്കയായിതാ കാത്തരൂളേണമേ എൻ ജീവനെന്നുമേ....(2) ഒന്നെനിക്കേകണേ കണ്ണാ മടിയാതെ എന്നുമെൻ കൈകളിൽ നന്മയായ് മാറണേ..(എന്നുമെൻ) (കണ്ണാ നിൻ മാലയിൽ) രചന :സാബു വയനാട് സംഗീതം : കൃഷ്ണ ദാസ് പനമരം ആലാപനം : ദിൻഷ , കുഞ്ഞു മുഹമ്മദ്
Poetry Books 50% Off
Bestselling collections from top poets
