ഒരു നേർത്ത ശ്രുതി
പൊഴിയാനൊരുങ്ങും മിഴിനീരിലെ കദനം ചാലിച്ച കഥയാകുമോ തനിയെ വിതുമ്പുമിടനാഴിയിൽ പുലരാൻ കൊതിച്ച രാവാകുമോ അറിയാതെ നിറയും കരളിന്റെ ഉള്ളിൽ കനവിൽ മറഞ്ഞ കുളിരാകുമോ അതിലോലമാകും ഹൃദയത്തുടിപ്പിന്റെ ഒരു നേർത്ത ശ്വാസ കണിയാകുമോ ഒരിമിച്ചിരുന്ന് വിരൽ തുമ്പിൽ കോർത്ത അഴിയാത്ത ബന്ധത്തിൻ ഇഴയാകുമോ മുറിയാതെ വന്നെന്റെ പാദം നനക്കുന്ന കടലിന്റെ ഓരത്തെ തിരയാകുമോ ഓരോ കാഴ്ചകൾ മങ്ങി മറയുമ്പോൾ വർണ്ണങ്ങൾ ചാലിക്കും അഴകാകുമോ എന്നും നിനക്കായ് പാടുമെൻ പാട്ടിന്റെ ശ്രുതി ചേർത്ത വാക്കിന്റെ സ്വരമാകുമോ സാബു വയനാട് ✍🏻✍🏻✍🏻.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
