തിരുത്തൽ
============================== ആയിരം പേരെന്റെ വാക്കിനെ നെഞ്ചേറ്റി തീയിൽ കുരുത്ത ഞാൻ വെയിലേറ്റ് വാടി വാടി തളർന്നതെൻ കർമ്മമല്ലെങ്കിലും കർമ്മത്തിലെപ്പഴോ കാർമുകിൽ മൂടി..... തെറ്റിൻ കരങ്ങൾ മെല്ലെന്നെ വരിഞ്ഞു അരുതെന്നു ചൊല്ലാൻ ആരുമില്ലാതെയായ് ലഹരികൾ മെല്ലെന്നെ ചുറ്റി വരിഞ്ഞു എങ്കിലും ഞാനെന്റെ വാക്കിന്റെ താളം നേരെന്നു ചൊല്ലി നേരിൽ നിറച്ചു... ഒരു നാളിൽ നിയമം വന്നെന്നേ പിടിച്ചു അരുതാത്ത ചെയ്തികൾ വേണ്ടെന്നു മെല്ലെ അരുതെന്നു ചൊല്ലി വിലക്കി തിരുത്തി... ചെയ്തികൾ തെറ്റെന്നറിഞ്ഞു ഞാൻ ചൊല്ലി ആയിരം അപരാദം ചെയ്തു വെന്നാകിലും തെറ്റെന്നറിഞ്ഞത് തെറ്റെന്നു പാടി... കൂരമ്പു കൊണ്ടെന്റെ ഖഡ്ഗം മുറിഞ്ഞു ഖഡ്ഗം മുറിഞ്ഞതു ചങ്കത്തു കൊണ്ടു ചങ്കിൽ കിനിഞ്ഞത് ചെഞ്ചോരെയെങ്കിലും ചെഞ്ചോര മുക്കി ഞാൻ വാക്കിൽ നിറച്ചു വാക്കിൽ നിറച്ചത് നേരിന്റെ ശബ്ദം..... നാലാളു കേൾക്കെ ഞാൻ ഉച്ചത്തിൽ പാടി പാട്ടിന്റെ ഈണത്തിൽ നാലാളു കൂടി നാലാളു പാടിയ പാട്ടിന്റെ താളം നേരിന്റെ താളമെന്നെല്ലാരും ചൊല്ലി ചൊല്ലി പറഞ്ഞത് പാട്ടല്ല പാട്ടല്ല പാട്ടിൽ മുഴങ്ങും നേരിന്റെ സത്യം..... വഴിതെറ്റി നീങ്ങും യുവതയുടെ കൂട്ടിൽ ഞാനെന്റെ പാട്ടിന്റെ പല്ലവി പാടി അവരേറ്റു പാടി വഴിതെറ്റുകില്ല ഇനി നാളെ ഈ വാക്കിൻ നേരിൽ നടക്കും ആയിരം നേരാളിൽ നേരായിരിക്കും...... ============================== സാബു വയനാട് ✍🏻✍🏻✍🏻✍🏻✍🏻
Poetry Books 50% Off
Bestselling collections from top poets
