വിചിത്രമീ ചിത്രം
എല്ലാ നേരവും കടന്നു പോകും.... അതെ, ഒരു പുലരിയിൽ കടന്നുപോയത്... ഒരു നാടാണ്.... സ്വപ്നങ്ങളാണ്.... പ്രതീക്ഷകളാണ്.... വികസനം നല്ലതാകാം....എന്നാൽ ഭൂമിയെ,പ്രകൃതിയെ മാറ്റി മറിക്കുന്ന ഒന്നും - നമുക്കിനി വേണ്ട.... പശ്ചിമഘട്ടം ഇല്ലാതായി തുടങ്ങി... കാലാവസ്ഥ കാലനുമായി... പശ്ചിമഘട്ടത്തിൽ നിന്നും അറബിക്കടലിലേക്കുള്ളയാത്ര... മോക്ഷം കിട്ടാത്ത യാത്ര.... പേടിയാണ്..നാളെയെ.. ഇനിയെങ്കിലുമൊരു പുനർവിചിന്തനം നമ്മളിലില്ലെങ്കിൽ - നാളെയെന്നത് ഭീതി നിറഞ്ഞ ചോദ്യ ചിഹ്നമായി മാറും.. ഓരോ മഴക്കാലവും.. ചിന്തിപ്പിച്ചും ,ചർച്ച ചെയ്തും മൂക്കിൽ വിരലുവച്ചും ,ചോര തിളപ്പിച്ചും കടന്നു പോകും.. പിന്നീട് ക്രൂരമായ വികൃതി പ്രകൃതിയോട് കാട്ടി അടുത്ത മഴക്കാലം വരണം ചോരത്തിളപ്പിന്.... 𝒜𝓃𝒿𝒶𝓁𝒾 𝒮𝒾𝒹𝒽𝒶𝓇𝓉𝒽
