അപ്പൂപ്പൻതാടി...
ഇനിയെനിക്കൊന്നുറക്കെ കരയണം.. ഉച്ചത്തിൽ അലമുറയിട്ട് പതം പറഞ്ഞു കരയണം.. കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന്നുപ്പ് രുചിക്കണം.. മൂടിക്കെട്ടി കനം തൂങ്ങിയ കാർമുഖത്തിൽ നിന്നൊരു മോചനം... കർക്കിടക മഴപോൽ തിമർത്ത് പെയ്തൊഴിയണം... ശേഷമൊരു അപ്പൂപ്പൻതാടിയായി പുനർജ്ജനിക്കണം. അഹന്തയുടെ ഭാരമോ, ഭാവമോ ഇല്ലാത്ത പാവയെ പോലെ ചിരിക്കാത്ത സ്വതന്ത്രമായ് പറക്കാൻ ആരും അതിരുകൾ കൽപ്പിക്കാത്തൊരു അപ്പൂപ്പൻതാടിയായ്, സ്നിഗ്ദ്ധമാം വായുവിൽ അലിഞ്ഞു തീരണം...
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
