നിദ്ര( ബിനിഷ് രാജകുമാര)
അനന്തമായ അന്ധതയിലൂടെ ആവിർഭവിക്കുന്ന അചിന്തനീയ വേഗങ്ങളുടെ ആഗിരണങ്ങളുടെ വിസ്ഫോടനാത്മക സ്ഫുരണാനന്തര യാത്രകളിലൂടെയുള്ള നിരന്തര തേടലുകളിലൂടെയാണ് അനിർവചനീയതയുടെ അനന്തത മറ നീക്കി പുറമേ നിറയുന്നത്.കാലമെന്റെ കൺതടങ്ങളിൽ പൊഴിന്നുവീണ നീർമുത്തുകളെ, പതിയേതുടച്ചൊരു കുഞ്ഞിളംകാറ്റുപോൽ എന്നിലൂടിഴഞ്ഞുനീങ്ങവേ... ഒരുകുഞ്ഞു കുമിളപൊട്ടി, കഴുത്തറ്റം കിനാവിൽമുങ്ങി, ഞാനുമാ സ്വപ്നത്തിൽ അലിഞ്ഞൊരിത്തിരിനേരം ഉറക്കംനടിക്കട്ടേ!😪😪
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
