അക്ഷര ദീപം
അക്ഷരമെന്നതറിവല്ലേ അറിയുന്തോറും വളരില്ലേ.... അക്ഷരമൊന്നായി ചേർന്നാലോ വാക്കിൻ ലോകമതാവില്ലേ.... വായിച്ചെന്നാൽ വളരില്ലേ അറിവിൻ ലോകം കാണില്ലേ..... വായിച്ചങ്ങു വളർന്നീടാം അറിവിൻ ലോകം തീർത്തീടാം എന്നും നമ്മുടെ ചങ്ങാതി ഉത്തമനായൊരു ചങ്ങാതി എന്നും നമ്മുടെ വഴികാട്ടി പുസ്തകമെന്നൊരു വഴികാട്ടി... അറിയുക നമ്മൾ ലോകത്തെ വായിച്ചീടും കർമ്മത്താൽ..... സാബു വയനാട് ✍🏻✍🏻✍🏻✍🏻✍🏻
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
