ജീവിത ധാര
ജീവിത ധാര --------------------- മൗനമെന്നു ചൊല്ലിയകന്നോരുള്ളമേ.. നിൻ കാവ്യാമൃതസ്മിതമലിഞ്ഞിടും, യാത്രാവീഥികളിരുൾതൊടുമ്പോൾ.. നടനമാടിയണയുമാച്ചിലമ്പിൻ നാദം.. ധന്യനിമിഷസ്മൃതികളഴകായ് തുടിക്കും, മൃദുവദനം,മഞ്ജിമം നിഴലായരികിൽ.. നിന്നങ്കുലീലോലം തരളമീ കപോലം.. ആർദ്രരാഗധാരയിൽനിന്നടരാതെൻ, അക്ഷിയിൽനിറയുമോർമ്മക്കടൽ മറയുവാനിഴയകലമില്ലാതൊടുക്കിടാന നൻപിനോടോതി നിനവുകൾ പലവട്ടം രമ്യഭാവനയിൽ നിന്നടരാതെ കനവുകൾ. ജീവിതമഴകിൽതുടച്ചിടാനിടയില്ലാരിലും മഴകായ്,ചിന്തിപ്പതോയില്ലാരുമേയിനി. കനവൊടു കടലായ് കരയതു മറവായ് കരയറിയാനൊരുചെറുതോണിയായ്.. ജീവിതമതിദ്രുതമൊഴുകിയൊടുവിലൊരു ബിന്ദുവായതിൽ ജീവനുമുലഞ്ഞൊടുങ്ങി..
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
