നിറവ്❣️
ആകാശമേ... എന്നഭിലാഷമേ... മനതാരിലുതിരും നിലാ താരമേ... ആനന്ദമേ... എന്നാമോദമേ... എന്നുയിരിനെ കാക്കും കാരുണ്യമേ... എരിയുന്ന ജീവനിൽ ഹിമകണമായി... എന്നിടറുന്ന നാദത്തിൽ സ്വരരാഗമായി എന്നിരുൾ വീണ വഴികളിൽ മൺചിരാതായി ഈ ജന്മസുകൃതമോ നിൻ ദാനമായി... ആലംബമേ എന്നാശ്വാസമേ... എന്നാത്മാവിലുണരും വെൺനിറവേ... എൻ നാഥനേ... നിൻ സ്നേഹമേ... എൻ ജീവനിൽ നിറയും നിശ്വാസമേ... നിഴലിനെ തേടും നിലാവിനെ പോലെ നിറം ചേർന്നാടും വാർമുകിൽ പോലെ പുലരിയിൽ വിരിയുന്ന മലരിതൾ പോലെ എൻ നെറുകെ തലോടും സ്നേഹമായ് നീയേ... ആരാദ്യനേ... സന്മാർഗമേ... ഉയിർ ചേർന്നോരെന്നുടൽ നിൻ വരമേ ലാവണ്യമേ എൻ പുണ്യമേ എൻ സിരകളിലൊഴുകും നിൻ സ്നേഹമേ... ~ Basila Riyas
Poetry Books 50% Off
Bestselling collections from top poets
