ആതിരരാവിൽ
നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു അലയുന്ന പുഴതന്റെ തീരത്തിരുന്നു ഞാൻ.... അലയുന്ന പുഴതന്റെ തീരത്തിരുന്നു ഞാൻ! വിണ്ണിലെതാരക ചേലുകണ്ടു വിണ്ണിലെതാരക ചേലുകണ്ടു നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു ചിലമ്പണിഞ്ഞൊഴുകുന്ന പുഴതന്റെ ഓളത്തിൽ നീലിമ കൂട്ടായിരുന്നപോലെ നീലിമ കൂട്ടായിരുന്നപോലെ നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു ഇളംതെന്നൽ തഴുകുന്ന പൂമരമപ്പോഴും പൂവിൻ ദളങ്ങൾ പൊഴിക്കുന്നിതാ പൂവിൻ ദളങ്ങൾ പൊഴിക്കുന്നിതാ ഈരാത്രി ഞാനീ മണൽപുറത്തിങ്ങനെ മോഹമാം നിശതന്നു കൂട്ടിരുന്നു മോഹമാം നിശതന്നു കൂട്ടിരുന്നു.. നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു ആയിരം മണിമുത്തു മിന്നിന്നു ആതിര രാവിന്റെ പൊൻതൂവൽ കൊണ്ടൊരു മായാത്ത മാനസകൂടൊരുക്കി മായാത്ത മാനസകൂടൊരുക്കി.. നിലാവിരിച്ചൊരു രാത്രിതൻ മാറിലായ് ആയിരം മണിമുത്തു മിന്നിന്നു ആയിരം മണിമുത്തു മിന്നിന്നു.
Poetry Books 50% Off
Bestselling collections from top poets
