.....
കാലങ്ങളായ് ഞാൻ എന്റെ മനസ്സിൽ - കൂമ്പാരമാക്കി വെച്ചൊരീ അഴുക്ക്... ആഗ്രഹമുണ്ടെന്നാലും കളയുവാൻ ഒരിടമില്ലെന്നതിനാൽ ഭാരവും പേറി നടക്കുവല്ലോ ഞാൻ ഈ കാലമത്രയും... താങ്ങുവാൻ വയ്യെനിക്കിനി ഈ അഴുക്കിനെ - ആരുണ്ടെനിക്കിനി ആശ്രയം മുന്നിൽ ... കോശങ്ങളെ ഞൊടിയിടയിൽ കാർന്നുതിന്നുന്ന അർഭൂതത്തെക്കാളും അപകടകാരിയല്ലോ നീ... ഓരോ നിമിഷവും നീയെന്റെ മനസ്സിനെ - മലിനപ്പെടുത്തികൊണ്ടിരിക്കുന്നു.... ക്രമേണ അതെന്റെ ചിന്തകൾക്കും വിലങ്ങിട്ടു മുറിവേൽപ്പിച്ചു തുടങ്ങി... ഞാൻ പോലുമറിയാതെ നീ എൻ ഉപബോധമനസ്സിൽ അടിയുറച്ചു.. ഈ വിധം എന്നിൽ വളരുവാൻ നിനക്കാരീ - സാഹചര്യം ഒരുക്കി.. ഞാൻ തന്നെയോ... അതോ എനിക്ക് ചുറ്റുമുള്ള ജനസമൂഹമോ.. ഏതുവിധേന ഞാൻ തുടച്ചു മാറ്റും - കഠിന കഠോരമീ അന്ധകാരം... ചെയ്യുന്ന പ്രവർത്തിയും എന്നിലെ ചിന്തകളും നിൻ വലയത്തിൽ മാത്രം ഒതുങ്ങുവല്ലോ... കാർമേഘങ്ങൾ ചന്ദ്രനെ മൂടുംവിധം - എന്നിലെ നന്മയും മറയുന്നുവോ... എങ്കിലും നിന്നോട് ഞാൻ പൊരുതീടും -- എനിക്കിനിയെങ്കിലും മനുഷ്യനായ് ജീവിക്കണം... കേൾക്കുക മനസ്സേ നീ എൻ വേദന -- ഞാൻ തളരുകയാണീ ഭാരത്താൽ... ഇവിടെ ഞാൻ തുടക്കം കുറിച്ചീടുന്നു - അന്ധകാരത്തെ പ്രകാശത്താൽ കീഴ്പ്പെടുത്താൻ..
Poetry Books 50% Off
Bestselling collections from top poets
