വിചിത്രമീ ചിത്രം
എല്ലാ നേരവും കടന്നു പോകും.... എന്നാൽ ഒരു പുലരിയിൽ കടന്നുപോയത്...ഒരു നാടാണ്.... സ്വപ്നങ്ങളാണ്....പ്രതീക്ഷകളാണ്.... വികസനം നല്ലതാകാം....എന്നാൽ ഭൂപ്രകൃതിയെ മാറ്റി മറിക്കുന്ന ഒന്നും തന്നെ നമുക്കിനി വേണ്ട.... പശ്ചിമഘട്ടം ഇല്ലാതായി തുടങ്ങി...കാലാവസ്ഥ കാലനുമായി... പശ്ചിമഘട്ടത്തിൽ നിന്നും അറബിക്കടലിലേക്കുള്ളയാത്ര...മോക്ഷം കിട്ടാത്ത യാത്ര....പേടിയാണ്..നാളെയെ.. ഇതൊക്കെ കണ്ടും അനുഭവിച്ചും നമ്മൾ ... ഇനിയെങ്കിലുമൊരു പുനർവിചിന്തനം നമ്മളിൽ ഉണ്ടായില്ലെങ്കിൽ നാളെയെന്നത് ഭീതി നിറഞ്ഞ ചോദ്യ ചിഹ്നമായി മാറും.. ഓരോ മഴക്കാലവും ചിന്തിപ്പിച്ചും ചർച്ച ചെയ്തും മൂക്കിൽ വിരലുവച്ചും ചോര തിളപ്പിച്ചും നടന്നു പോകും.. പിന്നീട് ക്രൂരമായ വികൃതി പ്രകൃതിയോട് കാട്ടി അടുത്ത മഴക്കാലം വരണം ചോരത്തിളപ്പിന്.... 𝒜𝓃𝒿𝒶𝓁𝒾 𝒮𝒾𝒹𝒽𝒶𝓇𝓉𝒽
Poetry Books 50% Off
Bestselling collections from top poets
