എന്റെ അച്ഛൻ.
അച്ഛനാണെന്റെ ഗുരു സ്ഥാനിയും പിന്നെ, അച്ഛനാണെന്റെ അറിവിന്റെ പുസ്തകം. അച്ഛനാണെന്റെ ജീവനും വിശ്വാസവും, അച്ഛനാണെന്റെ നേർവഴി കാട്ടിയും. ഇഹലോകവാസം വെടിഞ്ഞോരൻ അച്ഛനെൻ, ഹൃദയത്തിൽ മരണമില്ലാതെ ജീവിക്കുന്നു. അറിവിന്റെ അമൃതാണെൻ അച്ഛനെന്നോർക്കുമ്പോൾ, അഭിമാന പുളകിതനായി ഞാൻ മാറുന്നു. അറിവിന്റെ പാഠങ്ങൾ പലതും പഠിപ്പിച്ച അറിവാണ് ധനം എന്ന് അറിയാൻ പഠിപ്പിച്ച, ആദർശ ധീരനാം ആത്മാഭിമാനിയാം എന്റെ അച്ഛനായി നൽകുന്നു, തൃപ്പാദ വന്ദനം.
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
