കവിത
കാല്പനികതയുടെ വേരുകളിനിന്നുടലെടുത്തവളാണെന്റെ കവിത രാവിതളുകളിലെനിയ്ക്കായ് പ്രണയം പൊഴിച്ചവൾ നിശാരാമങ്ങളിലായ് നിദ്ര തഴുകാത്തോരൻ മിഴിയിണകൾക്കേറെ കൗതുകമേകിയവൾ ഇരുളറകളിൽ വീണു വ്രണമേറ്റൊരു ഹൃദയത്തിൽ മകരന്ദ മഴയായ് പെയ്തവളവൾ എന്നിലെ പരിഭവങ്ങളാം അക്ഷരരേണുകളാൽ ഞനവൾക്ക് മഷിയെഴുതാറുണ്ട് വഴിതെറ്റി അലയുന്നോരാ എന്നിലെ ചിന്തയാകുമാ അക്ഷരകൂട്ടങ്ങളാൽ ഞാനവൾക്കൊരു പട്ടു പുടവ നെയ്യ്തിട്ടുണ്ട് എന്നിലെ ആശകളാം അക്ഷരപൂക്കളാൽ ഞാനവൾക്കൊരു ഹാരം കൊരുത്തു അവളിന്നെന്നിലെയൊരു സുന്ദരിയാം യുവതിയാണ് എന്നെ അറിയുന്നൊരു എന്നിലെ ഞാൻ എന്ന യുവതി മിഴി ചെമ്പക ഗന്ധകി ❣️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
