❤️
ഞാൻ ചെറുപ്പമായിരുന്നപ്പോൾ എന്റെ അമ്മ പറയുമായിരുന്നു! ഒരു അതിഥി വീട്ടിൽ വന്നു പോകുമ്പോൾ, അയാൾ നമ്മുടെ കണ്ണിൽ നിന്ന് മറയുന്നത് വരെ വീടിന്റെ വാതിൽ അടയ്ക്കരുതെന്ന്! എന്റെ വയസ്സ് 50കഴിഞ്ഞിരിക്കുന്നു, അമ്മ പോയിട്ട് വർഷങ്ങൾ കടന്നു! ഞാനിന്നും അതേ പടിവാതിലിൽ നിൽക്കുകയാണ്! അതിഥികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു... പക്ഷേ ഓരോ അതിഥി വന്നു പോകുമ്പോഴും, കൺമറയുന്നവരെ ഞാനാ വാതിൽ അടക്കാറില്ല! ആ നോട്ടത്തിൽ എന്റെ അമ്മയുണ്ട്! പിച്ചവെച്ച വഴികളുടെ സുഖമുള്ള തിരനോട്ടങ്ങളുണ്ട് ❤️
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
