അ....'അമ്മ'♥️
അമ്മ തന്നെയായിരുന്നു എന്റെ ആദ്യ അദ്ധ്യാപിക... വിരൽത്തുമ്പിൽ തൂങ്ങി നടത്തം പഠിപ്പിച്ചതും നന്മയാണേറ്റവും വല്യ ആയുധമെന്നു ചൊല്ലി പഠിപ്പിച്ചതും...... വളർന്നു വന്ന വഴികളെ മറക്കരുതെന്ന് എന്നെ പഠിപ്പിച്ച ആദ്യത്തെ അദ്ധ്യാപിക... ജീവിതത്തിന്റെ ഇതു മേഖലയിലും കൈപ്പുനീർ കുടിക്കേണ്ടി വന്നാലും സത്യം മാത്രമേ പറയാവു എന്ന് ശപഥം ചെയ്യിച്ചതും അമ്മ തന്നെയായിരുന്നു... പള്ളിക്കൂടത്തിന്റെ പടികടക്കും മുന്നേ ഞാൻ കണ്ടു പഠിച്ച എന്റെ അദ്ധ്യാപിക... അക്ഷരങ്ങളുടെ കളിമുറ്റം സ്വപ്നം കാണും മുൻപേ അ.... 'അമ്മ' എന്ന് ചൊല്ലി പഠിപ്പിച്ചത് 'അച്ഛൻ' തന്നെയാണ് ദൈവമേന്നോതി തന്നതും, അക്ഷര ലോകത്തേക്ക് എന്നെ കൈപിടിച്ചു കൂട്ടിയതും എന്റെ അമ്മക്കിളിയായിരുന്നു.. ജീവിതത്തിന്റെ നേർ രേഖകൾ വരച്ചുകാട്ടി വഴി തെളിയിച്ചതും, തകർന്നു പോകാതിരിക്കാൻ ബന്ധങ്ങളുടെ, നല്ല വശങ്ങൾ കൂട്ടികുഴച്ച് ജീവിതത്തിന്റെ അടിത്തറ ഉറപ്പിച്ച് പാകപ്പെടുത്തി തന്നതും അമ്മയെന്ന അദ്ധ്യാപികയായിരുന്നു... ♥️
Poetry Books 50% Off
Bestselling collections from top poets
