ഹരി ശ്യാമ മുരാരെ 🙏♥️
കണ്ണനെ കാണുവാൻ വന്നിതാ ഞാൻ... ഗുരുവായൂരമ്പല ശ്രീലകത്തായ്.. രാധതൻ പ്രണാനാം കണ്ണാ... മീരതൻ പ്രിയനായ കണ്ണാ... എങ്ങിനെ പ്രാർത്ഥിക്കുമറിയില്ലല്ലോ.. എങ്ങിനെ പൂജിക്കുമറിയില്ലല്ലോ... എങ്ങിനെ നേദിക്കുമറിയില്ലല്ലോ... ഏഴയാമെന്നൂടെ ജീവിത പൊയ്കതൻ പൊൻ മലരല്ലയോ കണ്ണാ... ആംബുജനേത്രനാം കണ്ണാ... കായാമ്പൂ വർണ്ണനാം കൃഷ്ണാ... എത്രയോ നാളായി കാക്കുന്നു ഞാൻ നിന്നൂടെ ദർശന പുണ്യത്തിനായ്.. ചന്ദനം ചാർത്തിയ നിൻ തിരു മേനി കാണുന്ന നേരമാണെൻ ജന്മ സുകൃതം... ഒരുനുള്ളു കർപ്പൂര നാളമായ് ഞാൻ കണ്ണാ, നിൻ തിരു സുഗന്ധമായ് തീരാം... ഏഴയാമീ പെണ്ണിനാശ്രയം നീയേ... ഹരിശ്യാമ മോഹന മുരാരെ.... രാധതൻ പ്രാണനാം കണ്ണാ.... മീരതൻ പ്രിയനായ കണ്ണാ... 🙏🙏♥️ കീർത്തി ലിനീഷ്
Ad
Poetry Books 50% Off
Bestselling collections from top poets
Shop Now →
