അട്ടപ്പാടിയിലെ ഝാൻസിറാണി 3
പാരീസ് കാരെ ഓള് നിലം തൊടിക്കാതെ ഓടിച്ച്. മരങ്ങൾ ചാടി ചാടി നല്ല മെയ് വഴക്കത്തോടെ അമ്പ് പ്രയേഗിക്കാൻ മിടുക്കി ആയിരുന്നു. ഒരു മാസം യുത്തം നീണ്ടു നിന്നു. പാരീസ് കാരടെ സഹായത്തിന് മൂപ്പിൽ നായർ കുടുബകാര് കൂടെ ഉണ്ടായിരുന്നു. പച്ചേങ്കില് ചിരുതേടെ മിടുക്കിന് മുന്നിൽ അവരും തോറ്റു. കാട്ടിൽ കേറി കക്കാൻ ഓള് ആരേം ചമ്മതിച്ചില്ല. ഓൾടെ കൂട്ടത്തിലെ ശതിയന്മാരെയം ഓള് കൊന്നു കളഞ്ഞു. ചിരുതക്ക് കാട് തീറ്റികളെ കണ്ടാല്‍ ഹാല് ഇളകും . പിന്നെ ഓൾടെ മുന്നിൽ പെട്ടാലെകൊണ്ട് വാള് ഉറുമി ബീശി എടത് വലതും ചവിട്ടി പാരീസ്കാരുടെ തല കൊയ്യണ്ത് ഓൾക്ക ഒരു ഹരം ആയിരുന്നു. ഓള് പതിനട്ടടവും പഠിച്ച നല്ലൊരു യോദ്ധവ് ആയിരുന്നു. ഓൾടെ ഈ രാജ്യസ്നേഹവും ചീറ്റ പുലീന്റെ ശൗര്യവും കൊണ്ട് പാരീസ്കാരുടെ കച്ഛോടം ഓള്പൂട്ടി. പാരീസ്കാര് ഓൾക്ക് കൊടുത്ത പേരാണ് ' അട്ടപാടി ഝാൻസി റാണി '. ഒരു യുത്തമുറക്കും ഓളെ വെല്ലാൻ ആരുംണ്ടായില്ല. അങ്ങിനെ ഒരു ചുണകുട്ടി പിന്നെണ്ടായിട്ടില്ല. മരിക്കുന്നത്ബരെ ഓളായി മൂപ്പത്തി. കാട്ടിലെ പച്ച മരുന്ന് ബേണ്ടോർക്ക മേണ്ടി ഓള് അതിർത്തീല് ഒര് കുടിലുണ്ടാക്കി. കിടാത്തികള് അബിടെ കാവല്‍ നിർത്തി. ആ കാലത്ത ഓൾടെ ബീര പരാകൃമങ്ങൾ പാടി പാടി അത് ഒരു ഭഗോതി പാട്ടായി. " മുത്തപ്പൻ അങ്ങിനെ ആ കഥ പറഞ്ഞു നിർത്തി. തുടരും
Poetry Books 50% Off
Bestselling collections from top poets
