അട്ടപ്പാടിയിലെ ഝാൻസിറാണി 2
മൂപ്പൻ പറേണത് കേക്കാതെ പാരീസ്കാരടെ അടിമയായി കാടിനേയും കാട്ടിലെ മൃഗങ്ങളേയും , ആനക്കൊമ്പ്, പുലിനകം , കസ്തൂരി, ചന്ദനം ഇബയെല്ലാം ഓര്ക്ക് ഇഷ്ടം പോലെ കൊടുത്തു. ഞമ്മന്റെ കാട് രച്ചിക്കേണ്ട കിടാങ്ങള്‍ മൃപ്പൻ പറേണ് കേക്കാതെ ബിദേസി മദ്യം കഞ്ചാവ്കൾക്ക് അടിമയായി. എന്നല്‍ അന്നത്തെ മൃപ്പന്റെ മൂപ്പത്തിക്കും ഉണ്ടായ കിടാത്തി ചിരുത പെണ്ണു ചെറുപ്പകാലത്ത് വൾ, അമ്പ് ബില്ല്, കുന്തം , കുതിര പയറ്റ്, ആന പയറ്റ് ഒളി യുത്തം എല്ലാറ്റിലും കേമി ആയിരുന്നു. ഓൾടെ കളരീല് പത്ത് നൂറ് കിടാത്തികളും പത്തഞ്ഞൂറ് കിടാങ്ങളും ഉണ്ടായിരുന്നു. പാരീസ്കാരുടെ കച്ചോടം, അട്ടപാടി മ്മടെ കൂട്ടരെ പറ്റിച്ച് തിന്നണത് ചിരുതക്ക് അത്രക്ക് പിടിച്ചില്ല. ഓള് ഓൾടെ തന്തേടേം തള്ളേടേം അനുഗ്രഹം വാങ്ങി അട്ടപാടി കാട്ടുവാസികളെ രച്ചിക്കാൻ ശിശ്യരേം കൂട്ടി കാട്ടിലേക്ക് കേറി. ചിരുത ഓൾടെ ശിശ്യറർക്ക് എല്ലാ അഭ്യാസങ്ങളും പഠിപ്പിച്ചു കൊടുത്യർന്നു.ഒളിയുത്തത്തിന്റെ ബിരുതുകള് ഔള്‍ പറഞ്ഞ് കൊടുത്തു. പാരീസ് കാരും അവരുടെ കൂട്ടാളികളമായിരുന്നു ചിരുതേന്റെ ലച്യം. അട്ടപപാടി ഗോത്ര വർഗ്ഗത്തിന്റെ അതിര് കാക്കാൻ ഈ പടയെ ചിരുത സജ്ജീകരിച്ചു. നല്ലയുത്തം തന്നെ നടത്തി. അന്ന് തോക്ക് കണ്ടിപിടിച്ചിട്ടില്ലയിരുന്നു. വാള് കത്തി കുന്തം അമ്പ് വില്ല് ഇവ ആയിരുന്നു യുത്തത്തിന് രണ്ടു പാകക്കാരും ഉപയോഗിച്ചിരുന്നത്.
Poetry Books 50% Off
Bestselling collections from top poets
